
മോളിവുഡ് ബോക്സ് ഓഫീസില്‍ പുതിയൊരു വിജയചരിത്രമെഴുതുകയാണ് വിനീത് ശ്രീനിവാസന്. പറഞ്ഞുപഴകിയൊരു പ്രമേയം പുതിയ കാലത്തിന്റെ രീതികളിലൂടെ പറഞ്ഞുവച്ചതിലൂടെയാണ് വിനീത് വിജയംകൊയ്തത്.
ഈ കൊച്ചുചിത്രം നേടുന്ന വമ്പന്‍ വിജയത്തെ മോളിവുഡ് മാത്രമല്ല തെന്നിന്ത്യയിലെ മറ്റു സിനിമാവിപണികളും ഏറെ ശ്രദ്ധയോടെയാണ് വീക്ഷിയ്ക്കുന്നത്. ചിത്രം അന്യഭാഷകളില്‍ കൂടി റീമേക്ക് ചെയ്യാനും പല വമ്പന്‍ ബാനറുകളും തയാറായിക്കഴിഞ്ഞു. എന്നാലീക്കൂട്ടരോട് നോ പറഞ്ഞൊഴിയുകയാണ് ശ്രീനി പുത്രന്.
തമിഴിലെയും തെലുങ്കിലെയും വമ്പന്‍ നിര്‍മാതാക്കളാണ് തട്ടത്തിന് മറയത്തിന്റെ റീമേക്കിനായി വിനീതിനെ സമീപിച്ചത്. എന്നാല്‍ അങ്ങനെയൊരു നീക്കത്തിന് താത്പര്യമില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്.
ഈ മനോഹരമായ സ്വപ്നം പുനരാവിഷ്ക്കരിയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ ഓഫറുകള്‍ നിരസിയ്ക്കുകയാണെന്നും വിനീത് പറയുന്നു. അതേസമയം അന്യഭാഷകളില്‍ മറ്റേതെങ്കിലും സംവിധായകന് തട്ടത്തിന് മറയത്ത് റീമേക്ക് ചെയ്യുന്നത് കാണാന്‍ താത്പര്യമുണ്ടെന്നും സംവിധായകന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇതിന്റെ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മറ്റ് ഇന്‍ഡസ്ട്രികളെ ഒരുപാടുപേരെ പരിചയപ്പെടാന്‍ സാധിച്ചത് സന്തോഷം തരുന്ന കാര്യമാണ്. മലയാള സിനിമയിലെ മാറ്റത്തെക്കുറിച്ചെല്ലാം ഇവര്‍ സംസാരിച്ചു. നമ്മള് ശരിയായി നീങ്ങുന്നുവെന്ന് തന്നെയാണ് ഇത് തെളിയിക്കുന്നത്- വിനീത് പറയുന്നു.
No comments:
Post a Comment