Pages

Friday, 10 August 2012

ഈ അബ്ദുവിന്റെ ഗുരു ജഗതി തന്നെ







Thattathin Marayathu Fame Aju Varghese Jagathy
Thattathin Marayathu Malayalam


മലര്‍വാടി ആര്‍ട്‌സ്‌ക്ലബിലെ കുട്ടു തട്ടത്തിന്‍ മറയത്തിലെത്തിയപ്പോള്‍ അബ്ദുവായി. എന്നാല്‍ അജു വര്‍ഗീസ് എന്ന ഈ താരത്തിന് ഒരു പരാതിയുണ്ട്. കുട്ടുവെന്നും അബ്ദുവെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. അജു വര്‍ഗീസിനെ അവര്‍ക്ക് അറിയില്ല.
വിനീത് ശ്രീനിവാസനൊപ്പം ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ കോളേജില്‍ ഒരുമിച്ച് പഠിച്ച അജു വിനീത് തന്നിലര്‍പ്പിച്ച വിശ്വാസം കളഞ്ഞുകുളിച്ചില്ല. വിനീത് മാത്രമല്ല തട്ടത്തിന്‍ മറയത്തിലെ വിനോദായി വേഷമിട്ട നിവിന്‍ പോളിയും അജുവിന്റെ ക്ലാസ്‌മേറ്റാണ്. രാജാഗിരി സ്‌കൂളില്‍ ഇരുവരും ഒരുമിച്ച് പഠിച്ചിട്ടുണ്ട്. പിന്നീട് കണ്ടുമുട്ടുന്നത്മലര്‍വാടിയുടെ സെറ്റില്‍ വച്ച്.
ഇരുവരും തമ്മിലുള്ള മുന്‍പരിചയം അഭിനയത്തില്‍ ഏറെ ഗുണം ചെയ്തു. തങ്ങളുടെ നെഗറ്റീവും പോസിറ്റീവും ഇരുവര്‍ക്കും അറിയാം. അതുകൊണ്ടു തന്നെ ഓരോ സീനും നന്നാക്കുന്നതിന് എന്തു ചെയ്യണമെന്നതിനെ പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു.
അഭിനയത്തില്‍ ഗുരുക്കന്‍മാര്‍ ആരാണെന്ന് ചോദിച്ചാല്‍ ജഗതിയും നെടുമുടി വേണുവും എന്നാവും അജുവിന്റെ ഉത്തരം. മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബില്‍ അഭിനയിക്കുമ്പോള്‍ ഇരുവരും ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞു തന്നു. അഭിനയം മെച്ചപ്പെടുത്തണമെങ്കില്‍ അനുഭവ പരിചയം വേണം. അതിന് ധാരാളം സിനിമകള്‍ ചെയ്യണം എന്നെല്ലാം ഉപദേശിച്ചു. അവരാണ് മനസ്സില്‍ ഗുരുസ്ഥാനീയരെന്ന് അജു ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. തട്ടത്തിന്‍ മറയത്തിലെ പ്രകടനം തനിക്ക് കൂടുതല്‍ അവസരങ്ങള്‍ നേടി തരുമെന്ന പ്രതീക്ഷയിലാണ് അജു വര്‍ഗീസ്.

No comments:

Post a Comment