Pages

Friday, 10 August 2012

പ്രണയത്തിന്‍ മറനീക്കാതെ വിനീത്




Vineeth Sreenivasan Getting Married
തട്ടത്തിന്‍ മറയത്ത് ഒരുക്കുമ്പോള്‍ തനിയ്ക്കുണ്ടായ പ്രണയാനുഭവങ്ങളും ഏറെ സഹായകമായെന്ന് വിനീത് ശ്രീനിവാസന്‍. ആറേഴു വര്‍ഷത്തെ പ്രണയപരിചയം ചിത്രത്തിന് കഥയെഴുതുമ്പോഴും സംവിധാനം ചെയ്യുമ്പോഴും ഏറെ സഹായകമായെന്നാണ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത് വെളിപ്പെടുത്തിയത്.
ചിത്രം തന്റെ പ്രതിശ്രുത വധു കണ്ടുവെന്നും പടം അവള്‍ക്ക് ഏറെ ഇഷ്ടമായെന്നും വിനീത് പറയുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്' ചെയ്തതിനേക്കാള്‍ ഡയറക്ടര്‍ എന്ന നിലയില്‍ ഇപ്രൂവ്‌മെന്റ് വന്നിട്ടുണ്ടെന്ന് അവള്‍ പറഞ്ഞു. പടം കണ്ടിട്ട് ഹാപ്പിയായെന്ന് പറഞ്ഞപ്പോള്‍ ഞാനും ഹാപ്പി.
ഏറെ നാള്‍ മനസ്സിന്റെ തട്ടത്തിലൊളിപ്പിച്ച കൂട്ടുകാരിയെപ്പറ്റി വീട്ടുകാരെ അറിയിച്ച് വിവാഹിതനാവാനൊരുങ്ങുകയാണ് വിനീത്. ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ വിവാഹം നടന്നേക്കും. ചെന്നൈയില്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് വിനീത് തന്റെ ജീവിതത്തിലേക്ക് ക്ഷണിയ്ക്കുന്നത്. വിവാഹജീവിതത്തെക്കുറിച്ച് ഏറെ പ്രതീക്ഷകളുണ്ട് ഈ യുവസംവിധായകന്.
നമ്മുടെ കാര്യങ്ങളൊക്കെ നോക്കാന്‍ ഒരാളുണ്ടാകുമ്പോള്‍ കുറച്ചുകൂടി സൗകര്യമായിരിക്കും. മുന്നോട്ടുള്ള ജീവിതത്തെ നമ്മള്‍ എപ്പോഴും പോസിറ്റീവായി കാണണമല്ലോ. ഇപ്പോള്‍ നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും കുറച്ചുകൂടി നന്നായി ഇനി ചെയ്യാന്‍ പറ്റുമെന്നാണ് വിശ്വാസം.
എന്നാലും തന്റെ മനം കവര്‍ന്നെടുത്ത സുന്ദരിയെ മറയത്ത് തന്നെ നിര്‍ത്തുകയാണ് വിനീത്. അവളുടെ പേരും മറ്റു വിവരങ്ങളും പറയാന്‍ മനസ്സ് അനുവദിയ്ക്കുന്നില്ല. കാരണം ഞാന്‍ ഒരാള്‍ക്ക് കൊടുത്ത വാക്കിന് വില കല്പിക്കേണ്ട ബാധ്യതയുണ്ട്. വിനീത് പറയന്നു.

No comments:

Post a Comment